ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 672 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിയിലെ 1.47 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്.

അതിശക്തമായ പ്രചാരണമാണ് ഇത്തവണ ഡല്‍ഹിയില്‍ നടന്നത്. എഎപിയും ബി.ജെ.പിയും വാഗ്‌വാദങ്ങള്‍ക്ക് പ്രധാന്യം നല്‍കിയപ്പോള്‍ വികസപ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിന്നോക്കാവസ്ഥ തുറന്ന് കാണിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രചരണം. ഫെബ്രുവരി 11ന് ആണ് വോട്ടെണ്ണല്‍.

SHARE