അജിത് ഡോവലിന്റെ മകനെതിരെ ആഴിമതി ആരോപണം; ബി.ജെ.പിയെ കണക്കിന് കൊട്ടി രാഹുല്‍

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേശ്ഷ്ടാവ് അജിത് ഡോവലിന്റെ മകനെതിരെ ഉയര്‍ന്ന അഴിമചി ആരോപണത്തില്‍ ബി.ജെ.പിയെ കണക്കിന് കൊട്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ബിജെപി നേതൃത്വത്തിനെതിരെ കടുത്ത പരിഹാസവുമായി ട്വിറ്ററിലൂടെയാണ് രാഹുല്‍ രംഗത്തെത്തിയത്.

ഷാ ജാദ(അമിത് ഷായുടെ മകന്‍ ജയ് ഷാ)യുടെ ‘മഹാ വിജയത്തിനു’ ശേഷം ബി.ജെ.പി അവതരിപ്പിക്കുന്നു; അജിത് ശൗരി(അജിത് ഡോവലിന്റെ മകന്‍ ശൗര്യ) യുടെ വീരകഥ. രാഹുല്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്്തു.

ബിജെപിക്കും മോദിക്കുമെതിരെ തുടരെ പ്രതിരോധം തീര്‍ക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പുതിയ സാഹചര്യവും ശക്തമായി ഉപയോഗപ്പെടുത്തുകയാണ്.
ദേശീയ സുരക്ഷാ ഉപദേശ്ഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ മുഖ്യനടത്തിപ്പുകാരനായ ഇന്ത്യ ഫൗണ്ടേഷന്‍ എന്ന കമ്പനിക്ക് വഴിവിട്ട വിദേശ സഹായം ലഭിക്കുന്നുവെന്നാണ് പുതിയ ആരോപണം.

നേരത്തെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷാ യുടെ കമ്പനികളുടെ ലാഭകണക്കുകള്‍ പുറത്തു വിട്ട ദ് വയര്‍ വാര്‍ത്താ സൈറ്റ് തന്നെയാണ് പുതിയ വെളിപ്പടുത്തലുമായി രംഗത്തെത്തിയത്.

പുതിയ ആരോപണത്തില്‍ പറയുന്ന സംഘടനയുടെ തലപ്പത്തുള്ളത് മുതിര്‍ന്ന ബി.ജെ.പി നേതാക്കളാണെന്നത് സംഭവം ഗൗരവമുള്ളതാക്കുന്നു.


നേരത്തെ അമിത് ഷായുടെ മകനെതിരായ ആരോപണത്തിലും കടുത്ത വിമര്‍ശവുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു.