രാഷ്ട്രീയ പ്രവേശനത്തിനില്ലെന്ന് നടി മഞ്ജുവാര്യര്‍

കൊച്ചി: താന്‍ രാഷട്രീയത്തിലേക്കില്ലെന്ന് നിലപാട് വ്യക്തമാക്കി നടി മഞ്ജു വാര്യര്‍ രംഗത്ത്. മഞ്ജുവാര്യര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് നട പ്രതികരണവുമായി എത്തിയത്.

താന്‍ ഒരു രാഷ്ട്രീയകക്ഷിയുടെയും ഭാഗമായി ഒരിക്കലും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് വിധേയത്വമോ ആഭിമുഖ്യമോ പ്രകടിപ്പിക്കുന്നില്ല. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. താനിപ്പോള്‍ ഹൈദരാബാദില്‍ ഷൂട്ടിങിലാണ് ഉളളത്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചോ, സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചോ ചര്‍ച്ച ചെയ്യാന്‍ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.

മഞ്ജുവാര്യര്‍ കോണ്‍ഗ്രസുമായിസഹകരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്നും കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിയാലോചനകള്‍ നടത്തിയെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കില്ലെന്നും പ്രചാരണത്തിനിറക്കുമെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

SHARE