രാഷ്ട്രീയ ചാണക്യന്‍ പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍

 

തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ പേരില്‍ പ്രശസ്തനായ ഇനി പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഞായറാഴ്ച രാവിലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണു പ്രശാന്ത് കിഷോര്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.

ജെഡിയുവും ആര്‍ജെഡിയും തമ്മിലുള്ള സമാധാന ചര്‍ച്ചകര്‍ക്കു ചുക്കാന്‍ പിടിക്കുകയാണു പ്രശാന്തിന്റെ ചുതലയെന്നാണു ജെഡിയുവിന്റെ അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ലാലു പ്രസാദിന്റെ അഭാവത്തില്‍ മകന്‍ തേജ്വസി യാദവിന് ഇതിനോടു അനുകൂല നിലപാടല്ല ഉള്ളതെന്നും വിവരമുണ്ട്.

SHARE