മീറ്ററില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം നടത്തിയ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും യു,പി പൊലീസ് തടഞ്ഞു. സന്ദര്‍ശനം വീണ്ടും സംഘര്‍ഷം ഉണ്ടാക്കുമെന്നതിലാണ് തടയുന്നതെന്നാണ് പൊലീസിന്റെ നിലപാട്.
അതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം നടത്തിയ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന വെടിവയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി സര്‍ക്കാറിനെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം കനക്കുന്നു. പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട 18 പേരില്‍ 15 പേര്‍ക്കും വെടിയേറ്റിരുന്നതായാണ് റിപ്പോര്‍ട്ട്. യുപിയിലെ എട്ട് ജില്ലകളില്‍ നിന്നുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ബിജെപി സര്‍ക്കാറിനെതിരെ പ്രതിഷേധം കനത്തത്. യോഗി പൊലീസിന്റെ അക്രമങ്ങള്‍ തുറന്നുകാട്ടുന്ന #YogiMustResign #YogiMassaccre ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ ട്രന്റാണ്.