പോലീസ് വെടിവെപ്പില്‍ രണ്ട് മരണം അസമില്‍ കര്‍ഫ്യൂ

 

പോലീസ് വെടിവെപ്പില്‍ രണ്ട പേര്‍ മരിച്ച ദിമ ഹസാവോ ജില്ലയില്‍ പെട്ടെന്ന പ്രഖ്യാപിച്ച കര്‍ഫ്യൂവില്‍ വലഞ്ഞ് യാത്രക്കാരും നാട്ടുകാരും. സിലിച്ചറില്‍ നിന്നും ഗോഹട്ടിയിലേക്ക് പോകുകയായിരുന്ന ട്രെയിനുകള്‍ കര്‍ഫ്യൂ മൂലം ഓട്ടം നിര്‍ത്തിച്ചതോടെ 2000 യാത്രക്കാര്‍ പെരുവഴിയിലായി. ദിമാസ ആദിവാസികളുടെ നേര്‍ക്കായിരുന്നു പോലീസ് വെടിയുതിര്‍ത്തത്.

സതേണ്‍ അസം മിസോറം ത്രിപുര എന്നിവടങ്ങളിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തവെച്ചതായി റെയില്‍ അധികൃതര്‍ അറിയിച്ചു.24 മണിക്കൂറിലേറെയായി യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തു നില്‍ക്കുകയാണ്. റെയില്‍ പാളങ്ങളും മറ്റും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാതെ ട്രെയിനുകള്‍ക്ക് ഓടാന്‍ കഴിയില്ലെന്നും യാത്രക്കാര്‍ റോഡ് മാര്‍ഗം യാത്ര ചെയ്യുകയേ നിര്‍വഹിയുള്ളൂയെന്നും അധികൃതര്‍ പറഞ്ഞു.

വെടിവെപ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി പ്രതിഷേധക്കാര്‍ ഇന്നലെ വൈകിട്ട് റാലി നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് പല ആദിവാസി ഗ്രൂപ്പുകളും 48 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

SHARE