കണ്ണൂരില്‍ വൃദ്ധയെ ക്രൂരമായി മര്‍ദിച്ച സംഭവം : ചെറുമകള്‍ക്കെതിരെ കേസ്

കണ്ണൂര്‍: ആയിക്കരയില്‍ വൃദ്ധയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ചെറുമകള്‍ക്കെതിരെ കേസ്. ഉപ്പാലവളപ്പില്‍ ദീപയ്‌ക്കെതിരെയാണ് കണ്ണൂര്‍ സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുത്തശ്ശിയായ കല്യാണിയെ ദീപ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ദീപ അമ്മൂമ്മയായ ജാനുവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സ്വദേശത്തുള്ള ഒരു വ്യക്തിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ദൃശ്യങ്ങളില്‍ ജാനുവമ്മയെ ദീപ ക്രൂരമായി മര്‍ദ്ദിക്കുന്നതും വസ്ത്രങ്ങള്‍ വലിച്ചൂരി നിലത്തിട്ട് വലിക്കുന്നായും കാണാം. ജാനുവിനെ ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ നാട്ടുകാര്‍ തടയാന്‍ ചെല്ലുന്നുണ്ടെങ്കിലും ദീപ അവര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തുകയാണ്. പൊലീസിനെ വിളിക്കുമെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് ദീപ മര്‍ദ്ദിക്കുന്നത്.

സംഭവത്തിനുശേഷം നാട്ടുകാര്‍ ഇടപെട്ട് ഇവരെ മറ്റൊരു വീട്ടിലേയ്ക്ക് മാറ്റിയിരുന്നു. വൃദ്ധസദനത്തിലേയ്ക്ക് മാറ്റാമെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും സ്വന്തം വീട്ടിലേയ്ക്ക് പോകണമെന്നാണ് ജാനുവമ്മ വീണ്ടും പറയുന്നത്. ദിവസങ്ങളായി മകള്‍ തന്നെ ആക്രമിക്കുകയാണെന്നും ശരീരത്തില്‍ ആകമാനം മുറിവുകള്‍ ഉണ്ടെന്നും ജാനുവമ്മ പരാതിപ്പെടുന്നു. കല്യാണിയും ദീപയും ദീപയുടെ അമ്മ ജാനകി എന്നിങ്ങനെ മൂന്നുപേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്.ഇവര്‍ മൂന്നുപേര്‍ക്കും മാനസിക അസ്വാസ്ഥ്യമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

SHARE