അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം; ഒരു പൊലീസുകാരന് വെട്ടേറ്റു

crime scene tape focus on word 'crime' in cenematic dark tone with copy space

തിരുവല്ല: വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികളെ പിടിക്കാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ പ്രതികളുടെ ആക്രമണം. ആക്രമണത്തില്‍ ഒരു പൊലീസുകാരന് വെട്ടേറ്റു. തിരുവല്ല സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷിനാണ് പരിക്കേറ്റത്. വെട്ടേറ്റ് സന്തോഷിന്റെ ചുണ്ട് മുറിഞ്ഞു.

കവിയൂരില്‍ കഴിഞ്ഞ ദിവസം വീടുകയറി നടത്തിയ ആക്രമണ കേസിലെ പ്രതികളായ ലിജിന്‍ , ബിജിത് എന്നിവരെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. ആയുധങ്ങളുമായി ആക്രമിച്ച ശേഷം പ്രതികള്‍ പൊലീസിനെ വെട്ടിച്ചു കടന്നു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു.

SHARE