ഭാര്യയെയും മകനെയും കൊലപ്പെടുത്തി പൊലീസ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി

ഭാര്യയെയും മകനെയും കൊലപ്പെടുത്തി പൊലീസ് കോണ്‍സ്റ്റബിള്‍ ജീവനനൊടുക്കി. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം.

ഗോവിന്ദ് നാരായണ്‍ എന്ന പൊലീസുകാരനാണ് ആത്മഹത്യ ചെയ്തത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക വിവരം. ഗോവിന്ദിന്റെ ഇളയ മകനാണ് മൂവരും മരിച്ചു കിടക്കുന്നത് കണ്ടത്. ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ഗോവിന്ദ് നാരായണിന്റെ മൃതദേഹം കണ്ടെത്തിയത്.