ദിലീപിന് അനുകൂലമായ പ്രസ്താവന; ഗണേഷ് കുമാറിനെതിരെ അന്വേഷണസംഘം കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂലമായി പ്രസ്താവന ഇറക്കിയ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിനെതിരെ അന്വേഷണ സംഘം കോടതിയില്‍. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമാണ് ഈ പ്രസ്താവനയെന്നും പ്രശ്‌നത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കേസ് വളഴിതെറ്റിക്കാന്‍ ഇടയു്ണ്ടന്നെും പോലീസ് ചൂണ്ടികാണിക്കുന്നു.
ദിലീപിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയതില്‍ സംശയങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.