പ്രതിഷേധം നടത്തുന്നവരുടെ ഭക്ഷണവും ബ്ലാങ്കറ്റുകളും പിടിച്ചെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്

പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന സ്ത്രീകളുടെ ബ്ലാങ്കറ്റുകളും ഭക്ഷണവും പിടിച്ചെടുത്ത് ഉത്തര്‍ പ്രദേശ് പൊലീസ്. ശനിയാഴ്ച രാത്രിയാണ് സംഭവം. 500ഓളം സ്ത്രീകള്‍ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ സമര പ്രഖ്യാപനവുമായി ഒരുമിച്ച് കൂടിയപ്പോഴായിരുന്നു പൊലീസെത്തി ഇവരുടെ ബ്ലാങ്കറ്റുകളും ഭക്ഷണ സാധനങ്ങളുടെ പിടിച്ചെടുത്ത് സ്ഥലംവിട്ടത്ത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ യു.പി പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്.

പൊലീസ് എത്തും വരെ തികച്ചും സമാധാനപരമായിട്ടായിരുന്നു പ്രതിഷേധക്കാര്‍ അണിനിരന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരെ യു.പിയില്‍ നടക്കുന്ന സമരങ്ങള്‍ നേരിടാന്‍ പൊലീസ് നടത്തുന്ന ഇടപെടലുകള്‍ ഇതോടകം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

SHARE