പൗരത്വഭേദഗതി നിയമം; പ്രതിഷേധിച്ച എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച എസ്.കെ.എസ്.എഫ് തൃശൂര്‍ ജില്ലാ ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുന്‍കൂര്‍ അനുമതി തേടിയായിരുന്നു റാലി നടത്തിയിരുന്നത് . എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിനടിസ്ഥാനത്തിലാണ് കേസെടുത്തത് എന്നാണ് പൊലീസിന്റെ മറുപടി.

എന്നാല്‍ ഇത് കൂടാതെ മറ്റൊരു വിചിത്ര വാദവും പൊലീസ് നടപടിയെ ന്യായീകരിക്കാന്‍ ഉയര്‍ത്തുന്നുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധക്കുന്നവര്‍ക്കെതിരെ കേസെടുത്ത് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ ഇവിടെ നടക്കുന്ന പ്രതിഷേധങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അറിയൂ എന്ന വിചിത്ര വാദവും പൊലീസ് മുന്നോട്ട് വെക്കുന്നു.

എസ്.കെ.എസ്.എസ്.എഫിന് പുറമെ കെ.എസ്.യു, എസ്.എഫ്.ഐ എന്നു തുടങ്ങി നിരവധി സംഘടനകളിലെ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും പൊലീസ് എടുക്കില്ലെന്നും പൊലീസിന് അത്തരത്തിലുള്ള നിര്‍ദേശം കൊടുത്തിട്ടില്ലെന്നും കഴിഞ്ഞ ദിവസം ഡി.ജി.പി പ്രതികരിച്ചിരുന്നു.

SHARE