കൊച്ചി: പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ സിനിമ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന പള്ളുരുത്തി കമ്പത്തോടത്ത് വീട്ടില്‍ രാഹുല്‍ ചിറയ്ക്കലിന് (32) എതിരെ എളമക്കര പൊലീസ് കേസെടുത്തു.
രണ്ട് വര്‍ഷത്തോളമായി വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. സോഷ്യല്‍ മീഡിയ വഴി 2017ലാണ് ഇരുവരും പരിചയത്തിലും അടുപ്പത്തിലും ആകുന്നത്. വിവാഹവാഗ്ദാനം നല്കിയ ശേഷം പലപ്പോഴായി ആറു ലക്ഷം രൂപയുടെ സാധനങ്ങള്‍ ഇയാള്‍ വാങ്ങിയെടുത്തു. ഐ ഫോണ്‍, ലാപ്ടോപ്പ് എന്നിവയും അമ്മയുടെ പിറന്നാളിന് സ്വര്‍ണത്തിന്റെ കമ്മലും യുവതിയെക്കൊണ്ട് വാങ്ങിപ്പിച്ചു. വിമാനയാത്രയ്ക്കുള്ള ടിക്കറ്റടക്കം യുവതിയെക്കൊണ്ട് വാങ്ങിപ്പിച്ചതായും പരാതിയിലുണ്ട്.രാഹുലിന് മറ്റ് വിവാഹാലോചനകള്‍ അന്വേഷിക്കുന്നുണ്ട് എന്നറിഞ്ഞതോടെയാണ് യുവതി പരാതിയുമായി എത്തിയത്.