മൂന്നാം ജാമ്യശ്രമം; ദിലീപിനെ കുടുക്കിയത് ഒരു പൊലീസുകാരന്റെ മൊബൈല്‍ സന്ദേശം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് കുരുക്കായത് പള്‍സര്‍ സുനിയുടെ സന്ദേശം. ദിലീപേട്ടാ കുടുങ്ങി’ എന്ന പള്‍സര്‍ സുനിയുടെ ശബ്ദ സന്ദേശമാണ് ദിലീപിനെ കുടുക്കിയത്. ഇതാകട്ടെ ഒരു പോലീസുകാരന്റെ മൊബൈലില്‍ നിന്നാണ് അയച്ചതെന്നതും കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.
പ്രോസിക്യൂഷന്റെ പുതിയ തെളിവ് കോടതിക്ക് മുന്നില്‍ വന്നതോടെ പള്‍സര്‍ സുനിയുമായി പരിചയമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമുള്ള ദിലീപിന്റെ വാദം പൊളിഞ്ഞു. പുതിയ അഭിഭാഷകനിലൂടെ കേസില്‍ ജാമ്യം നേടാനുള്ള ദിലീപിന്റെ ശ്രമം മൂന്നാം തവണയും കോടതി തള്ളുകയായിരുന്നു.

ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദ സന്ദേശം സുനി ഒരു പോലീസുകാരന്റെ മൊബൈലില്‍ നിന്നും ദിലീപിന് അയക്കുകയായുരുന്നു. ഇത് കേസില്‍ ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കാന്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ നിര്‍ണ്ണായക തെളിവായി. പിടിയിലായ ശേഷം പള്‍സര്‍ സുനി ദിലീപിന് അയച്ച ഈ സന്ദേശമാണ് സുനിയുമായി പരിചയമില്ല എന്ന ദിലീപിന്റെ വാദം പൊളിക്കാനും പ്രോസിക്യൂഷന്‍ കോടതിയില്‍ നിരത്തിയത്.