ത്രിശൂലമായി നില്‍ക്കുമ്പോള്‍ ഷൂ ഉപയോഗിച്ചു; തമിഴ്താരം വിജയ്‌ക്കെതിരെ പോലീസ് കേസ്

ചെന്നൈ: തമിഴ് താരം വിജയ്‌ക്കെതിരെ ഹിന്ദു മക്കള്‍ മൂന്നണി എന്ന സംഘടന പോലീസില്‍ പരാതി നല്‍കി. ചെന്നൈ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വിജയ് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പറഞ്ഞിരിക്കുന്നത്. വിജയുടെ ആരാധകരിലൊരാള്‍ വരച്ച വിജയ് ചിത്രമാണ് സംഭവത്തിനാധാരം. ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചപ്പോഴാണ് സംഭവം വിവാദമായത്.

ചിത്രത്തില്‍ ത്രിശൂലം പിടിച്ചുനില്‍ക്കുന്ന വിജയാണുള്ളത്. എന്നാല്‍ അതില്‍ താരം ഷൂ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പരാതി. ഇത് ഹിന്ദുമതത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും മതത്തെ അപമാനിച്ചുവെന്നുമാണ് സംഘടന പറയുന്നത്. നേരത്തേയും ഇത്തരത്തിലുള്ള പരാതികള്‍ താരങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടുണ്ട്. കമല്‍ഹാസനുനേരെ കഴിഞ്ഞ ആഴ്ച്ചയില്‍ പരാതി ഉയര്‍ന്നിരുന്നു. മഹാഭാരതത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന രംഗങ്ങളുണ്ടെന്ന കമല്‍ഹാസന്റെ പരാമര്‍ശമായിരുന്നു വിവാദമായത്.

SHARE