പൂനെയില്‍ പ്രസംഗിച്ച ജിഗ്നേഷ് മേവാനിക്കും ഉമര്‍ഖാലിദിനുമെതിരെ കേസ്

മുംബൈ: പൂനെ-ദളിതരുടെ ഭീമ കൊറെഗാവ് യുദ്ധവിജയാഘോഷത്തില്‍ പ്രസംഗിച്ച ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കും ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ഖാലിദിനുമെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. പരിപാടിയില്‍ ഇരുവരും പ്രകോപനപരമായി സംസാരിച്ചുവെന്ന് കാണിച്ച് രണ്ടുയുവാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്.

പൂനെയിലെ ശനിവാര്‍ഡയില്‍ സംഘടിപ്പിച്ച പരിപാടിയിലെ പ്രസംഗത്തിന്റെ പേരിലാണ് കേസ്. ഇന്നലെ രാത്രിയാണ് പരാതിയില്‍ കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജിഗ്നേഷിന്റേയും ഉമറിന്റേയും പ്രസംഗങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ ഒന്നിലേറെ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. സാമുദായിക ശത്രുത പ്രോല്‍സാഹിപ്പിക്കുകയും ജനങ്ങളെ ഇളക്കിവിടുകയും ചെയ്യുന്ന തരത്തില്‍ ഇരുവരും പ്രസംഗിച്ചുവെന്നും പരാതിയില്‍ പറയുന്നു.