പ്രതിരോധ മരുന്നുകള്‍ക്കെതിരെ വ്യാജ പ്രചരണം: ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുത്തു

തൃശൂര്‍: എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ പൊലീസ് കേസെടുത്തു. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.

പ്രതിരോധ മരുന്നുകള്‍ക്കെതിരെയും ആധുനിക വൈദ്യശാസ്ത്രത്തിനെതിരെയും വ്യാപകമായി പ്രചാരണം നടത്തുന്ന ആളാണ് ജേക്കബ് വടക്കുംചേരി. പ്രകൃതി ചികിത്സകന്‍ എന്നാണ് ഇയാള്‍ സ്വയം അവകാശപ്പെടുന്നത്. പ്രതിരോധ മരുന്നുകള്‍ക്കെതിരെ നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയതിന് നേരത്തേയും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

SHARE