ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണം; അമേരിക്കയില്‍ പൊലീസിനെതിരെ കുറ്റം ചുമത്തി

അമേരിക്കയിലെ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി. ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് നടപടി.

ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ മുട്ടുകുത്തി നിന്ന മിനിയപോളിസ് പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറെക് ചൗവിനെതിരെ കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്തതിനു തൊട്ടുപിന്നാലെ ഹെന്നെപിന്‍ കൗണ്ടി അറ്റോര്‍ണി മൈക്ക് ഫ്രീമാനാണ് കുറ്റപത്രം പ്രഖ്യാപിച്ചത്. ജീവശ്വാസത്തിനായി പിടയുമ്പോഴും ജോര്‍ജിന്റെ കഴുത്തില്‍ ഡെറെക് മിനിറ്റുകളോളം കാല്‍മുട്ടുകള്‍ അമര്‍ത്തിപിടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി.

SHARE