പള്ളിയില്‍ ബാങ്ക് വിളിക്കാനെത്തിയ യുവാവിനെ പള്ളിയില്‍ നിന്ന് വിളിച്ചിറക്കി പൊലീസ് മര്‍ദ്ദിച്ചതിനെതിരെ വിമര്‍ശനം ശക്തം

കോഴിക്കോട് കുളിരാമുട്ടിയില്‍ ബാങ്ക് വിളിക്കാനെത്തിയ യുവാവിനെ പള്ളിയില്‍ നിന്ന് വിളിച്ചിറക്കി പൊലീസ് മര്‍ദ്ദിച്ചതിനെതിരെ വിമര്‍ശനം ശക്തം.പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി റിപോര്‍ട്ട് തേടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതിനിടയില്‍ യുവാവിനെ പോലീസ് തല്ലുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

ഷെമീറിനെ പോലീസ് പള്ളിക്ക് മുന്നില്‍ വെച്ച് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയവരെ ഓടിച്ചുവെന്ന പോലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങള്‍. കോറോണ പ്രതിരോധത്തിന്റെ മറവില്‍ പൊലീസ് നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

SHARE