ലോക്ക് ഡൗണ്‍ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് തീ കൊളുത്താന്‍ ശ്രമം

ലോക്ക് ഡൗണ്‍ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് തീ കൊളുത്താന്‍ ശ്രമം.മഹാരാഷ്ട്രയിലെ സൊലാപൂരിലാണ് സംഭവം.സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. അര്‍ജുന്‍ സിങ് യാദവ് എന്നയാളാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയോടെയാണ് പോലീസിന് നേരെ ആക്രമണം നടത്തിയത്.

വഴിയരികില്‍ കൂടി നിന്ന ജനങ്ങളോട് വീട്ടില്‍ പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്ന സമയത്താണ് പോലീസിന് നേരെ ആക്രമണം മടത്തിയത്. കാറിലെത്തിയ യുവാവ് ആണ് പോലീസിനെതിരെ ആക്രമണം നടത്തിയത്. പോലീസുകാരനെ അസഭ്യം പറയുകയും സഹോദരന്റെ ഹോട്ടലില്‍ പരിശോധന നടത്തിയതിനെ ചൊല്ലി തര്‍ക്കിക്കുകയും ചെയ്തു.

പോലീസുകാരനില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ച് വലിച്ചെറിഞ്ഞ യുവാവ് കോണ്‍സ്റ്റബിളിനെ മുറിവേല്‍പ്പിച്ചു. ബ്ലേഡ് കൊണ്ട് ഇയാള്‍ പോലീസുകാരന്റെ മുഖത്തും കൈയിലും മുറിവ് ഉണ്ടാക്കുകയായിരുന്നു. കാറില്‍ കരുതിയ പെട്രോള്‍ ഒഴിക്കുകയും ചെയ്തു. തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ യുവാവിനെ തടയുകയും കീഴ്‌പ്പെടുത്തുകയുമായിരുന്നു.

SHARE