ലോക്ക്ഡൗണില്‍ പുറത്തിറങ്ങിയത് ചോദ്യം ചെയ്ത പൊലീസുകാരന് വെട്ടേറ്റു

പഞ്ചാബിലെ പട്യാലയില്‍ ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ പൊലീസിന് നേരെ ആക്രമണം. കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ പൊലീസിനെ ആക്രമിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കൈക്ക് വെട്ടേറ്റു. മൂന്നു പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

ആക്രമിസംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഹര്‍ജീത് സിംഗ് എന്ന പൊലീസ് ഓഫീസറുടെ കയ്യിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പഞ്ചാബില്‍ ലോക്ക് ഡൗണ്‍ മെയ് 1 വരെ നീട്ടിയിരിക്കുകയാണ്.

SHARE