മരുതോങ്കര ജുമാ മസ്ജിദ് മുതവല്ലിയെയും മുക്രിയെയും പൊലീസ് മര്‍ദിച്ചതായി പരാതി

കുറ്റിയാടി: പെരുന്നാള്‍ നമസ്‌കാരത്തിന് എത്തുന്നവരെ തിരിച്ചയക്കുന്നതിന്റെ ഭാഗമായി നോട്ടീസ് പതിക്കാന്‍ പള്ളിയില്‍ എത്തിയ മുതവല്ലിയെയും മുക്രിയെയും പൊലീസ് മര്‍ദിച്ചതായി പരാതി. മരുതോങ്കര ജുമാ മസ്ജിദ് മുതവല്ലി നെല്ലിയോട്ട് ഷരീഫ്, മുക്രി സുലൈമാന്‍ മുസ്‌ലിയാര്‍ എന്നിവരെ മര്‍ദിച്ചതായാണു പരാതി.

രാവിലെ ആറു മണിയോടെ പള്ളിവളപ്പിലേക്ക് എത്തിയ കുറ്റിയാടി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇവരെ തെറി വിളിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. വടകര എസ്.പിക്കാണു പരാതി നല്‍കിയത്. ഷരീഫ് കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയിരിക്കുകയാണ്.

കണ്ടെയ്ന്‍മെന്റ് സോണില്‍പെട്ട മഹല്ലുകളില്‍ നിന്ത്രണങ്ങള്‍ പാലിച്ച് പെരുന്നാള്‍ നമസ്‌കാരവും ബലികര്‍മവും നടക്കാന്‍ കലക്ടര്‍ അനുവദിച്ചിട്ടുണ്ടന്ന തെറ്റായ സന്ദേശം സമൂഹ മാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു. അതിനാല്‍ പെരുന്നാള്‍ നമസ്‌കാരം ഉണ്ടാവില്ലെന്ന നോട്ടിസ് പതിക്കാനും മറ്റുമാണ് പള്ളിയിലെത്തിയതെന്നും ഇതൊന്നും വകവെക്കാതെ പൊലിസ് മര്‍ദിക്കുകയായിരുന്നുവെന്നും ശരീഫ് പറഞ്ഞു.

SHARE