ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്ന ജാമിയ മില്ലിയ ഇസ്ലാമിയ കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍വാതകവും ഗ്രനേഡും പൊലീസ് പ്രയോഗിച്ചു. കാമ്പസിനകത്തേക്കാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്.
Visuals of firing of tear gas shells at #JamiaMilliaIslamia students protesting against the #CitizenshipAmmendmentBill2019
— Akif عاکف (@khaans) December 13, 2019
pic.twitter.com/kpvi1hO3gs
ജാമിയ മില്ലിയയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച വിദ്യാര്‍ത്ഥികളെ തടയുന്നതിനായി പൊലീസ് കാമ്പസിനു പുറത്തുള്ള മുഴുവന്‍ ഗേറ്റുകളും ബാരിക്കേഡുകള്‍ വെച്ച് അടയ്ക്കുകയായിരുന്നു. ബാരിക്കേഡുകള്‍ മറികടന്നുകൊണ്ട് പുറത്തെത്തിയ വിദ്യാര്‍ത്ഥികളാണ് തെരുവില്‍ പ്രതിഷേധിച്ചത്. ജാമിയ മില്ലിയയില്‍ അധ്യാപകരും പ്രതിഷേധവുമായി രംഗത്തുണ്ട്.കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചിരുന്നു.