ലഖ്‌നൗ ദാറുല്‍ ഉലൂം നദ്‌വ ക്യാമ്പസില്‍ പൊലീസ് അതിക്രമത്തിന് ശ്രമം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആളികത്തുന്നു.ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ പ്രതിഷേധങ്ങള്‍ രാജ്യത്ത് പ്രകമ്പനം കൊള്ളുമ്പോള്‍ ഐക്യദാര്‍ഢ്യവുമായി ലക്‌നൗവിലെ നദ്‌വ കോളേജും രംഗത്തെത്തിയിരുന്നു. 200 ഓളം വരുന്ന വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

എന്നാല്‍ ഇതിനെതിരെ പൊലീസ് ക്യാമ്പസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. വളരെ സമാധാനപരമായാണ് കഴിഞ്ഞ ദിവസം കോളജില്‍ പ്രതിഷേധം നടത്തിയതെന്ന് വീഡിയോകളില്‍ നിന്ന് വ്യക്തമാണ്.യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസ് അതിക്രമത്തിന് ശ്രമിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.