പൗരത്വ സമരക്കാര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടി;ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പൗരത്വ സമരവുമായി ബന്ധപ്പെട്ട് എത്ര പേര്‍ക്കെതിരെ രാജ്യത്താകമാനം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതിന് കൃത്യമായി മറുപടി പറയാന്‍ കഴിയാതെ കേന്ദ്ര സര്‍ക്കാര്‍. ഇതിനിടെ പൗരത്വനിയമത്തിനെതിരെ രാജ്യമെമ്പാടുമുയരുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച അഞ്ചോളം വിദേശ പൗരന്‍മാരോട് രാജ്യംവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. പി. കെ കുഞ്ഞാലിക്കുട്ടി എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ആഭ്യന്തരമന്ത്രാലയം വിദേശ പൗരന്‍മാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടെന്നുള്ള വിവരം പുറത്ത് വിട്ടത്.

സമരത്തില്‍ പങ്കെടുത്ത് വിസാ ചട്ടം ലംഘിച്ചെതിനാലാണ് വിദേശ പൗരന്‍മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചെതെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. അതിനിടെ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയുമടക്കം ചാര്‍ത്തി എത്ര സമരക്കാരെ അറസ്റ്റ് ചെയ്തു എന്ന ചോദ്യത്തിന് ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണന്നും കേന്ദ്ര സര്‍ക്കാറിന്റെ കൈവശം സമരക്കാര്‍ക്കെതിരെയെടുത്ത നടപടിയുടെ വിവരങ്ങളില്ല എന്നുമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി.

SHARE