നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട തൊഴിലാളികളെ മര്‍ദിച്ച് പൊലീസ്; എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍


തൊഴിലാളികളെ മര്‍ദ്ദിച്ച ബെംഗളൂരുവിലെ പൊലീസുദ്യോഗസ്ഥനെ സസ്പെന്‍ഡു ചെയ്തു. ബെംഗളൂരു കെ.ജി ഹള്ളി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാജാ സാഹിബിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളെയാണ് പൊലീസുകാരന്‍ മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഉത്തര്‍പ്രദേശിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ചെയ്തുതരുന്നതു വരെ തങ്ങള്‍ പോകില്ലെന്ന് പറഞ്ഞ് കെ.ജി ഹള്ളി പൊലീസ് സ്റ്റേഷനുമുന്നില്‍ നില്‍ക്കുകയായിരുന്നു തൊഴിലാളികള്‍. തൊഴിലാളികളെ ആദ്യം അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോകാന്‍ കൂട്ടാക്കാതിരുന്നതോടെ ഇവരെ എ.എസ്.ഐ രാജാ സാഹേബ് അടിക്കുകയും തൊഴിക്കുകയുമായിരുന്നു.

എ.എസ്.ഐയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ് ഇട്ടിട്ടുണ്ടെന്നും മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ ഡോ. എസ്.ഡി ശരണപ്പ പറഞ്ഞു.