പീഢിപ്പിച്ചവരെ അറസ്റ്റു ചെയ്യണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് യുവതിയോട് പോലീസ്

റാംപൂര്‍: കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പരാതി പറയാനെത്തിയപ്പോള്‍ വഴങ്ങിത്തന്നാല്‍ മാത്രമേ പ്രതികളെ അറസ്റ്റുചെയ്യൂവെന്ന് പോലീസ്. ഉത്തര്‍പ്രദേശിലെ റാംപൂരിലെ ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ജയ്പ്രകാശ് സിങ്ങിനെതിരെയാണ് യുവതിയുടെ പരാതി.

37 വയസ്സുകാരിയായ യുവതിയെ ഈ വര്‍ഷമാദ്യത്തിലാണ് രണ്ടുപേര്‍ ചേര്‍ന്ന് പീഢിപ്പിച്ചത്. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് വിസമ്മതിക്കുകയായിരുന്നു. പോലീസുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടാല്‍ മാത്രമേ പ്രതികളെ അറസ്റ്റു ചെയ്യൂവെന്ന് ആവശ്യപ്പെട്ട് പോലീസ് നിരന്തരം വിളിക്കുന്നുവെന്നാണ് യുവതിയുടെ പരാതി. യുവതി വിസമ്മതിച്ചതിനെ തുടര്‍ന്ന് എസ്.ഐ കേസ് അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. അമീര്‍ അഹമ്മദ്, സത്താര്‍ അഹമ്മദ് എന്നിവരാണ് യുവതിയെ പീഡിപ്പിച്ചത്.

ഫെബ്രുവരി 12 നാണ് ബന്ധുവിനെ കാണാന്‍ പോയ യുവതി പീഢിപ്പിക്കപ്പെടുന്നത്. പരിചയക്കാരനായിരുന്നു പീഢിപ്പിച്ചവരിലൊരാള്‍. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗഞ്ച് സ്റ്റേഷന്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എസ്.പി സുധ സിങ് പറഞ്ഞു.

SHARE