ഹെല്‍മറ്റ് ധരിച്ചില്ലേല്‍ പിഴയില്ല; ‘ലഭിക്കുന്നത് പേനയും പേപ്പറും’

ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചാല്‍ പിഴയീടാക്കാറുള്ള പതിവില്‍ നിന്ന് ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്ര വാഹനമോടിച്ചാല്‍ ലഭിക്കുന്നത് ‘പേപ്പറും പേനയു’മാണ്. ഇത് നല്‍കുന്നത് മറ്റൊന്നിനുമില്ല ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ കാരണം 100 വാക്കില്‍ കുറയാതെ എഴുതി നല്‍കാന്‍. ഭോപ്പാലിലാണ് വ്യത്യസ്തമായ ശിക്ഷാ നടപടിയുമായി ട്രാഫിക് പൊലീസ് സജീവമായിരിക്കുന്നത്.

വെള്ളിയാഴ്ച അവസാനിക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ചാണ് ഈ വേറിട്ട നടപടി ആരംഭിച്ചത്.ഹെല്‍മെറ്റ് ധരിക്കാതെ എത്തിയവരോട് എന്താണ് കാരണമെന്ന് 100 വാക്കില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് എഎസ്പി പ്രദീപ് ചൗഹാന്‍ പറഞ്ഞു. എന്നാല്‍ റോഡ് സുരക്ഷാ വാരം കഴിഞ്ഞാലും ഈ രീതി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

SHARE