പൗരത്വ നിയമം; പ്രതിഷേധിക്കാനെത്തിയ കണ്ണന്‍ ഗേപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുംബൈയില്‍ ലോങ് മാര്‍ച്ച് നടത്താനെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസിനെ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.

തന്നെ കസ്റ്റഡിയിലെടുത്തുവെന്ന കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള ഫോട്ടോയ്ക്ക് കുറിപ്പായി, ‘പുറത്തിറങ്ങൂ നിങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ തിരിച്ചുപിടിക്കൂ! അല്ലെങ്കില്‍ ഇതെന്നേക്കുമായി ഇല്ലാതാവും’ എന്ന കുറിപ്പും അദ്ദേഹം നല്‍കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുംബൈ മറൈന്‍ ഡ്രൈവിലാണ് ലോങ് മാര്‍ച്ചാന്‍ നടത്താന്‍ കണ്ണന്‍ ഗോപിനാഥന്‍ അടക്കമുള്ളവര്‍ ഒരുങ്ങിയിരുന്നത്. ഇതിനായി അദ്ദേഹത്തിനൊപ്പമെത്തിയ മറ്റു നേതാക്കളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

SHARE