ബെംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ അടക്കം കസ്റ്റഡിയില്‍

ബെംഗളൂരു: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. മീഡിയാവണ്‍, എഷ്യാനെറ്റ്, 24 ന്യൂസ് അടക്കമുള്ള ചാനലുകളുടെ മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയിലാണ്.

കഴിഞ്ഞ ദിവസം പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍കരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പൊലീസ് പ്രതിഷേധക്കാരെ വെടിവെച്ചു കൊന്നത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ദൃശ്യങ്ങള്‍ പുറത്തറിയുന്നത് വീണ്ടും പ്രതിഷേധത്തിന് കാരണമാവുമെന്ന ഭയമാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ കാരണം.

SHARE