ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് എന്നെഴുതിയ ബാനര്‍ വെച്ചതിന് മലപ്പുറത്ത് ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബോര്‍ഡ് ഇരുവിഭാഗങ്ങളും തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കുമെന്നാണ് വിശദീകരണം.
സംഭവത്തില്‍ പൊലീസ് സ്വമേധയാണ് കേസെടുത്തത്. ഗാന്ധി ഘാതകനായ ഗോഡ്‌സെയുടെ കോലം കെട്ടിതൂക്കി അതിനൊപ്പം ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് എന്നാണ് ബാനറിലുള്ളത്. അറസ്റ്റിന് പിന്നാലെ ഇയാളെ ജാമ്യത്തില്‍ വിട്ടു.