നടിയെ ആക്രമിച്ച കേസ്: സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണസംഘം

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണസംഘം കോടതിയില്‍ ഹര്‍ജി നല്‍കി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് ഹര്‍ജി നല്‍കിയത്.

താരങ്ങളുടെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും വിഷയത്തില്‍ കോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് അന്വേഷണസംഘം കോടതിയെ സമീപിച്ചത്.

മാധ്യമങ്ങളുടെ ഇത്തരം ഇടപെടലുകള്‍ കേസിലെ ദോഷകരമായി ബാധിക്കുമെന്നും അന്വേഷണസംഘം പറയുന്നു. അതേസമയം, കേസിലെ കുറ്റപത്രം പൊലീസ് ചോര്‍ത്തി നല്‍കിയെന്നു ചൂണ്ടിക്കാട്ടി ദിലീപ് നല്‍കിയ പരാതിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്നു വിധി പറയും.

കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുമ്പ് കുറ്റപത്രം പൊലീസ് തന്നെയാണ് ചോര്‍ത്തിയതെന്നുമാണ് ദിലീപിന്റെ പരാതി. കുറ്റപത്രം റദ്ദാക്കണമെന്നുമെന്നാണ് ദിലീപിന്റെ ആവശ്യം. എന്നാല്‍ ആരോപണം വസ്തുതാവിരുദ്ധമാണെന്നും കുറ്റപത്രം ദിലീപ് തന്നെയാണ് ചോര്‍ത്തിയതെന്നുമാണ് പ്രോസിക്യൂഷന്റെ വാദിക്കുന്നത്.

SHARE