പോക്‌സോ കേസില്‍ ബി.ജെ.പി നേതാവിനെ പിടികൂടാന്‍ വൈകിയ സംഭവം; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു


നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാന്‍ വൈകിയ അന്വേഷണ സംഘത്തിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. അറസ്റ്റ് വൈകിയതിന്റെ കാരണങ്ങള്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാതെയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം പി മോഹനദാസ് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയായ അധ്യാപകനെ രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഒകെ മുഹമ്മദ് അലി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അന്വേഷണ സംഘം പ്രതിയുടെ സ്വാധീനത്തിന് വഴങ്ങിയതായി പരാതിയില്‍ പറയുന്നു. നാലാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് 16.04.20 കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടത്താനിരുന്ന സിറ്റിംഗ് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ റദ്ദാക്കിയതായി കമ്മീഷന്‍ അറിയിച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.

SHARE