ഓണ്‍ലൈന്‍ ക്ലാസിനിടെ വാട്‌സാപ് ഗ്രൂപ്പില്‍ അശ്ലീല വിഡിയോയുമായി അധ്യാപകന്‍; പരാതിയുമായി രക്ഷിതാക്കള്‍ രംഗത്ത്

കൊല്ലം: കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ വാട്‌സാപ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത അധ്യാപകനെതിരെ കേസ്. ഓയൂര്‍ ചുങ്കത്തറയിലെ എയ്ഡഡ് സ്‌കൂളിലെ അധ്യാപകനെതിരെയാള്‍ കുട്ടികള്‍ പരാതിയുമായി രംഗത്തെത്തി.

വീഡിയോ കണ്ട രക്ഷാകര്‍ത്താക്കളും കുട്ടികളും പരാതിയുമായി രംഗത്തു വന്നതോടെ അധ്യാപകനെ സ്‌കൂളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ കെഎസ്‌യു പ്രവര്‍ത്തകര്‍ നടപടി ആവശ്യപ്പെട്ടു പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഹെഡ്മാസ്റ്ററും മാനേജ്‌മെന്റും തീരുമാനിക്കുകയായിരുന്നു.

ഹെഡ്മാസ്റ്ററുടെ പരാതിയെ തുടര്‍ന്നു പൂയപ്പള്ളി പൊലീസ് കേസെടുത്തു. അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരമാണു കേസെടുത്തത്. അഞ്ചാം ക്ലാസിലെ കുട്ടികളുടെ വാട്‌സാപ് ഗ്രൂപ്പിലാണ് അധ്യാപകന്‍ വിഡിയോ ഷെയര്‍ ചെയ്തത്. അധ്യാപകന്‍ ഒളിവിലാണ്. അതേസമയം ഇദ്ദേഹത്തിന്റെ ഭാര്യയും ഇതേ സ്‌കൂളിലെ അധ്യാപികയാണ്.

SHARE