നഗ്നചിത്രങ്ങള്‍ പകര്‍ത്തി; തെളിവെടുപ്പിനിടെ കടലില്‍ ചാടിയ പ്രതിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: ഉഡുപ്പിക്ക് സമീപം കോട്ട കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം കസബ കടലില്‍ ചാടിയ പോക്‌സോ കേസ് പ്രതിയുടേതെന്ന് റിപ്പോര്‍ട്ട്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.കൂടുതല്‍ പരിശോധനക്കായി പൊലീസ് സംഘം കോട്ടയിലേക്ക് പോകും.

ജൂലൈ 22 നാണ് പന്ത്രണ്ടു വയസുകാരിയായ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ എടുത്ത കേസിലെ പ്രതിയും കുട്‌ലു സ്വദേശിയുമായ മഹേഷ് തെളിവെടുപ്പിനിടെ പൊലീസിനെ വെട്ടിച്ച് കടലില്‍ ചാടിയത്. പൊലീസും മുങ്ങല്‍ വിദഗ്ധരും അടക്കും ദിവസങ്ങള്‍ നീണ്ട പരിശോധന നടത്തിയെങ്കിലും മഹേഷിനെ കണ്ടെത്താനായില്ല.

സംഭവത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി മഹേഷിന്റെ സഹോദരി ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു.

SHARE