വര്‍ഗീയതാ ആരോപണം ഇവിടെ ചെലവാകില്ല ജനകീയ കോടതി കടന്നു വന്നവര്‍ നീതി പീഠത്തിലും വിജയിക്കും

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സ്വാദിഖലിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

 

1977 ഡിസംബര്‍ 19.
മലപ്പുറത്ത് നിന്ന് നിയമസഭയിലേക്ക് വിജയിച്ച സി.എച്ച് മുഹമ്മദ് കോയയെ അയോഗ്യനാക്കി കേരള ഹൈക്കോടതി വിധി.
ആര്‍.എസ്.എസ്സിനെതിരായി സി എച്ച് നടത്തിയ പ്രസംഗങ്ങള്‍, ചന്ദ്രിക പത്രത്തില്‍ വന്ന ഒരു കാര്‍ട്ടൂണ്‍, ചില വാര്‍ത്തകള്‍ ഇവയൊക്കെയാണ് ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍.

ജനവരി 11.
ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.
1978 സെപ്തംബര്‍.
സുപ്രീം കോടതി സി.എച്ചിന്റെ തിരഞ്ഞെടുപ്പ് വിജയം ശരി വെച്ച് കൊണ്ട് വിധി പ്രഖ്യാപിച്ചു.

സമാനമായ കേസില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിനും സുപ്രീം കോടതിയില്‍ ഈ കാലയളവില്‍ വിജയം.

2018 നവംബര്‍ 9
അഴീക്കോട് നിന്നും വിജയിച്ച കെ.എം ഷാജി അയോഗ്യനെന്ന് കേരള ഹൈക്കോടതി.
വര്‍ഗീയത പ്രചരിപ്പിച്ചുവെന്നതാണ് ഉന്നയിക്കപ്പെട്ട ആരോപണം.
വിധി സ്‌റ്റേ ചെയ്ത് മണിക്കൂറുകള്‍ക്കകം അതേ കോടതി…..

പോരാട്ടം തുടരുകയാണ്.
അത് അത്രമേല്‍ എളുപ്പമായിരുന്നില്ല നാളിത് വരെ.
കോടതിയെ തള്ളിപ്പറയില്ല.
ജനകീയ കോടതികളെ പോലെ തന്നെ നീതി പീഠങ്ങളിലും വിശ്വാസമുണ്ട്.
കോടതികളില്‍ തെളിവാണ് പ്രധാനം.
പടച്ചുണ്ടാക്കിയ തെളിവുകള്‍ കൃത്രിമമായിരുന്നുവെന്ന് തെളിയിക്കപ്പെടുക തന്നെ ചെയ്യും.

വര്‍ഗീയ തീവ്രവാദത്തിനെതിരെ കെ.എം ഷാജി പോരാടിയത് സമുദായത്തിനകത്തും പുറത്തുമായിരുന്നു.
നെല്ലും പതിരും വേര്‍തിരിക്കാന്‍
കനല്‍ വഴികളില്‍ കല്ലും മുള്ളും താണ്ടി ഒരൊന്നന്നര പോരാട്ടം.
അതിന്റ ഗുണഫലമനുഭവിച്ച കേരളത്തിന് കെ.എം.ഷാജിയോട് നന്ദികേട് കാണിക്കാനാവില്ല.
ഒപ്പം നിന്നവര്‍ക്ക് ഇന്നും ആ പോരാട്ട നാളുകള്‍ അഭിമാനത്തോടേ ഓര്‍ക്കാന്‍ കഴിയൂ..

സി (ക്രിസ്ത്യന്‍ ) എച്ച് (ഹിന്ദു ) എം (മുസ്ലിം) കോയ എന്ന ഖ്യാതിയുമായാണ് സി.എച്ച് ജീവിച്ചതും വിടവാങ്ങിയതും.
ജനങ്ങള്‍ നെഞ്ചേറ്റിയ സി എച്ചിന്റെ പ്രസ്ഥാനം ജനഹൃദയങ്ങളിലാണ് ജീവിക്കുന്നത്.
തളരില്ല, തളര്‍ത്താനാവില്ല.
തകരില്ല, തകര്‍ക്കാനാവില്ല.
വര്‍ഗീയതാ ആരോപണം
ചെലവാക്കാന്‍ ആവില്ല ഇവിടെ.
ഏഴ് പതിറ്റാണ്ടായി അതിന് കഴിഞ്ഞിട്ടില്ല, പിന്നല്ലെ?

കഥാപുരുഷ് കുമാര്‍ മാലിന്യം തെളിയിക്കാന്‍ കിണറ്റില്‍ തന്നെ ഇറങ്ങി നില്‍പ്പാണ്.
കരയില്‍ നിന്നാണ് കിണറ്റില്‍ മാലിന്യമില്ലെന്ന് നമ്മള്‍ തെളിയിച്ചത്.
ഇതും അത്രയേയുള്ളൂ.
നമുക്ക് നോക്കാമെന്നെ…

SHARE