ഞാന്‍ ഇന്ത്യക്കാരന്‍, അല്ലെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ടുവരൂ: പ.എം സാദിഖലി

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലിയുടെ കുറിപ്പ്:

പൗരത്വ ഭേദഗതി നിയമത്തിനു ശേഷം, ആസാമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്നാണ് അമിത്ഷാ പറയുന്നത്…..

ഒന്നോര്‍ക്കണം…

ഇന്ത്യ എന്റെ രാജ്യമാണ്,
എന്റെ സ്വപ്നമാണ്.
എന്റെ പൗരത്വം എന്റെ ഈ രാജ്യത്ത് തെളിയിക്കാന്‍ എനിക്ക് യാതൊരു ബാധ്യതയുമില്ല!!
അതല്ല, ഇനി ഞാന്‍ ഇന്ത്യനല്ല എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍, അത് തെളിയിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കും നിങ്ങളുടെ ഭരണകൂടത്തിനും മാത്രമാണ്…എനിക്കല്ല!

ഇപ്പോഴേ പറഞ്ഞേക്കാം…
ഞാന്‍ ജീവനു തുല്യം സ്‌നേഹിക്കുന്ന എന്റെ ഈ സ്വന്തം മാതൃ രാജ്യത്തിന്റെ പൗരത്വം പതിച്ചു കിട്ടാന്‍, ഈ ഞാന്‍, ഒരു വാറോലയുമായി ഒരുത്തന്റെ മുമ്പിലും ഒരു കാലത്തും ഓച്ഛാനിച്ചു നില്‍ക്കില്ല…
ആത്മാഭിമാനമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ ഇത് എന്റെ ഉറച്ച നിലപാടാണ്…

നിസ്സഹകരണവും സഹനസമരവുമൊക്കെ നമ്മെ പഠിപ്പിച്ച, ചോര നീരാക്കി ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്ന നമ്മുടെ പൂര്‍വ്വപിതാമഹര്‍ ഇപ്പോള്‍ ഇങ്ങനെ വിളിച്ച് പറയാനാണ് നമ്മോട് ആവശ്യപ്പെടുന്നത്..
എന്നിരിക്കെ,
ഏകപക്ഷീയമായി കീഴടങ്ങാന്‍ ആവില്ല ഇന്ത്യന്‍ ജനതക്കൊരിക്കലും!!

SHARE