കൊച്ചി മൊട്രോയുടെ ഉദ്ഘാടനം ജൂണ്‍ 17ന്; പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌നയാത്രയായ കൊച്ചി മൊട്രോയുടെ ഉദ്ഘാടനം വിവാദങ്ങള്‍ക്ക് വിരാമം. മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച് കത്തയച്ചതിനെ തുടര്‍ന്നാണ് പുതിയ അറിയിപ്പ്. ഇതോടെ മെട്രോയുടെ ഉദ്ഘാടനത്തെച്ചൊല്ലിയുള്ള ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമായത്.
മെട്രോ ആരംഭിക്കുന്ന ആലുവയില്‍ വെച്ചാകും ഉദ്ഘാടന പരിപാടികള്‍ നടക്കുക. തുടര്‍ന്ന് പ്രധാനമന്ത്രിയോടൊപ്പം മെട്രോയില്‍ യാത്രക്കും പരിപാടിയുണ്ട്.

കൊച്ചി മെട്രോയുടെ ഉദ്ഘാടനം മെയ് 30 ന് നടത്തുമെന്നും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ കാത്തിരിക്കില്ലെന്നുമുള്ള മന്ത്രി കടകംപള്ളിയുടെ പ്രസ്താവന വിവാദമായത്. തുടര്‍ന്ന് മന്ത്രിയെ തിരുത്തി മുഖ്യമന്ത്രിയുടെ ഓഫീസും രംഗത്ത് വരുകയായിരുന്നു.