നരേന്ദ്രമോദി സാമൂഹിക മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നു?;സൂചന നല്‍കി പ്രധാനമന്ത്രി

സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റ് .ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നീ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഈ ഞായറാഴ്ച്ച ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നതായും ഇത് വരെയുള്ള പോസ്റ്റുകളും ഫോളോവേഴ്‌സിനെയും നിലനിര്‍ത്തുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

നിലവില്‍ 53.3 മില്ല്യണ്‍ ഫോളോവേഴ്‌സാണ് പ്രധാനമന്ത്രിക്ക് ട്വിറ്ററിലുള്ളത്. ‘നരേന്ദ്രമോദി. ഇന്‍’ എന്ന പേരില്‍ മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടും അദ്ദേഹത്തിനുണ്ട്. നാല് കോടി നാല്‍പത്തിയേഴ് ലക്ഷത്തിലധികം പേര്‍ ഫേസ്ബുക്കിലും പ്രധാനമന്ത്രിയെ ഫോളോ ചെയ്യുന്നുണ്ട്. 35.2 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റാഗ്രാമില്‍ മോദിക്കുള്ളത്. പ്രധാന കൂടിക്കാഴ്ചകള്‍ക്ക് ശേഷം നരേന്ദ്ര മോദി ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാറുണ്ട്.

SHARE