നാളെ രാവിലെ ഇന്ത്യയെ അഭിസംബോധന ചെയ്യുമെന്ന് മോദി

ന്യൂഡല്‍ഹി: വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ രാവിലെ പത്തു മണിക്ക് ഇന്ത്യയെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുന്ന ദിവസമാണ് നാളെ. സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ ആവശ്യപ്പെട്ട സ്ഥിതിക്ക് ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം നാളെ ഉണ്ടാകും.