ലോക്ക്ഡൗണ്‍ 4.0; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വൈകുന്നേരം 4.30 ന് ചേരും ചര്‍ച്ച ചെയ്യാന്‍

ന്യൂഡല്‍ഹി: മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ മെയ് 17 അവസാനിക്കാനിക്കെ ലോക്ക്ഡൗണ്‍ നാലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വൈകുന്നേരം 4.30 ന് ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരുള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാര്‍ പ്രധാനമന്ത്രിയുമായി സംബന്ധിക്കും.

അതേസമയം, രാജ്യം നാലാം ലോക്ക്ഡൗണിലേക്ക് പ്രവേശിക്കാനികരിക്കെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സംബന്ധിച്ച വിശദീകരണവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകുന്നേരം 4 മണിക്ക് അഭിസംബോധന ചെയ്യുന്ന മന്ത്രി സാമ്പത്തിക പാക്കേജിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കിടുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതിയുടെ വിശദാംശങ്ങള്‍ ഒന്നും മോദി വ്യക്തമാക്കിയിരുന്നില്ല. രാജ്യത്തിന്റെ ജിഡിപിയുടെ 10 ശതമാനം വരുന്ന പദ്ധതി നിലവിലെ സ്ഥിതിയില്‍ എങ്ങനെ മോദി സര്‍ക്കാര്‍ നടപ്പാക്കുമെന്ന സംശയമാണ് സാമ്പത്തിക വിദഗ്ധര്‍ ഉന്നയിക്കുന്നത്.

SHARE