ഗുജറാത്ത് തെരഞ്ഞെടുപ്പ്; മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മോദിയുടെ പ്രസംഗത്തില്‍ എന്തുകൊണ്ട് വികസനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ഗുജറാത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡില്‍ താന്‍ ഉന്നയിച്ച 10 ചോദ്യങ്ങള്‍ക്കും മോദി മറുപടി നല്‍കിയില്ല. ഗുജറാത്തില്‍ 22വര്‍ഷമായി ബി.ജെ.പി അധികാരത്തിലിരിക്കെ മോദി മറുപടി പറയാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയതായി രാഹുല്‍ പറഞ്ഞു. പ്രസംഗത്തില്‍ വികസനത്തെക്കുറിച്ച് പറയാതിരിക്കുന്നതിന്റെ അര്‍ത്ഥമെന്തെന്നും അദ്ദേഹം സംശയമുന്നയിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

SHARE