ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി അഴിമതിയെ കുറിച്ച് രാജ്യത്തിന് ക്ലാസെടുക്കരുതെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ. കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷത്തിനായി കോണ്‍ഗ്രസ് എം.എല്‍.എമാരെ കോഴകൊടുത്ത് വശത്താക്കാന്‍ ശ്രമിക്കുന്ന യെദ്യൂരപ്പയെയും ബി.ജെ.പി നേതാക്കളെയും തടയാനുള്ള ധാര്‍മ്മിക കാണിക്കാത്ത പ്രധാനമന്ത്രിക്ക് ഇനി അഴിമതി തുടച്ചു നീക്കുമെന്നും അതിനുക്കുറിച്ച് ക്ലാസ് എടുക്കരുതെന്നും സിദ്ധരാമയ്യ ട്വീറ്ററില്‍ കുറിച്ചു.
PM @narendramodi never tires of lecturing the nation on corruption.
Does he have the moral courage to advice BJP Karnataka & BS Yeddyurappa to stop these attempts to bribe MLAs, and allow the formation of a stable coalition Government in the interest of Karnataka?
— Siddaramaiah (@siddaramaiah) May 19, 2018
കോണ്‍ഗ്രസ് എം.എല്‍.എയെ സ്വാധീനിക്കാന്‍ യെദ്യൂരപ്പ ശ്രമിക്കുന്നതിന്റെ ഓഡിയോ ടേപ്പ് കോണ്‍ഗ്രസ് പുറത്തു വിട്ടിരുന്നു. കോണ്‍ഗ്രസിന്റെ ഹിരേകേരൂര്‍ എം.എല്‍.എ ബി സി പാട്ടീലുമായി യെദ്യൂരപ്പ സംസാരിക്കുന്ന ടേപ്പാണ് പുറത്തുവിട്ടത്. സംഭാഷണത്തിനില് പാട്ടീലിന് യെദ്യൂരപ്പ ക്യാബിനറ്റ് പദവി വാഗ്ദാനം ചെയ്യ്തിരുന്നു. കൊച്ചിയിലേക്ക് പോകരുതെന്നും തിരിച്ചു വരണമെന്നും ടേപ്പില്‍ യെദിയൂരപ്പ പറയുന്നത് വ്യക്തമാണ്.
കോണ്‍ഗ്രസ് എം.എല്‍.എ എമാരെ ബി.ജെ.പി സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പുറത്തുവിടുന്ന നാലാമത്തെ ഓഡിയോ ടേപ്പാണ് യെദ്യൂരപ്പയുടേത്. അതേസമയം വിശ്വാസ വോട്ടെടുപ്പിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി പാദം രാജിവെച്ച് പുറത്തുപോവുകയായിരുന്നു.