കൈകൂപ്പി നിന്ന് അദ്വാനി, അവഗണിച്ച് മോദി; രാഷ്ട്രീയ ഗുരുവിനെ അപമാനിച്ച് പ്രധാനമന്ത്രി

അഗര്‍ത്തല: മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ അദ്വാനിയെ പൊതുവേദിയില്‍ അപമാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റ ബിപ്ലവ് ദേവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് മോദി അദ്വാനിയെ അവഗണിച്ചത്.

വേദിയിലേക്കെത്തിയ പ്രധാനമന്ത്രിയെ കണ്ട് എഴുന്നേറ്റ് നിന്ന് അദ്വാനി കൈകൂപ്പിയെങ്കിലും കണ്ട ഭാവമില്ലാതെ മോദി മറ്റു നേതാക്കളെ അഭിവാദ്യം ചെയ്യുകയായിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുരളി മനോഹര്‍ ജോഷി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങി നിരവധി പ്രമുഖ പങ്കെടുത്ത വേദിയില്‍ അദ്വാനിയെ മാത്രമാണ് മോദി കണ്ടില്ലെന്ന് നടിച്ച് അപമാനിച്ചത്.

മോദിയുടെ രാഷ്ട്രീയ ഗുരു കൂടിയായ അദ്വാനിയെ അവഗണിച്ച നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുയരുന്നുണ്ട്. മോദിക്ക് അഹങ്കാരമാണെന്നാണ് പരക്കെയുള്ള ആക്ഷേപം.

ത്രിപുരയില്‍ ബിജെപിയുടെ മുഖ്യ രാഷ്ട്രീയ എതിരാളിയായിരുന്ന മാണിക് സര്‍ക്കാറും ചടങ്ങിനെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ വരെ മോദി പ്രത്യേക സമയം കണ്ടെത്തിയെന്നിരിക്കെയാണ് അദ്വാനിക്കു നേരെയുള്ള അവഗണന.

Watch Video: