ജന്മദിനം: രാഹുല്‍ ഗാന്ധിക്ക് ദീര്‍ഘായുസും ആരോഗ്യവും നേര്‍ന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: 47-ാം വയസ്സിലേക്ക് പ്രവേശിച്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് ജന്‍മദിനാശസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയില്‍ കുടുംബ സന്ദര്‍ശത്തിനായി പോയ രാഹുലിന് ട്വിറ്ററിലൂടെയാണ് മോദി ആശംസ നേര്‍ന്നത്.

രാഹുല്‍ ഗാന്ധിയുടെ ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ജന്മദിനം ആശംസിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന പ്രധാനമന്ത്രി, മുമ്പ് പല സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പലര്‍ക്കും ട്വിറ്ററില്‍ ആശംസ കുറിക്കാര്‍ പതിവാണ്. എ്ന്നാല്‍ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാവിനേയും മറക്കത്തതായി രാഹുല്‍ഗാന്ധിക്കുള്ള ആശംസ കുറിപ്പ്.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രാഹുല്‍ഗാന്ധിക്ക് ജന്മദിനാശംസ കുറിച്ചു. ദീര്‍ഘായുസും ആരോഗ്യവും നേര്‍ന്നു കൊണ്ടു തന്നെയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുടെ ട്വീറ്റ്.

പ്രധാനമന്ത്രിക്കും മമതാ ബാനര്‍ജിക്കും നന്ദി അറിയിച്ച് വൈകീട്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ട്വീറ്റ് ചെയ്തു. 93 വയസുള്ള മുത്തശ്ശി സന്ദര്‍ശനാര്‍ത്ഥം രാഹുല്‍ ഗാന്ധി ഇറ്റലിയിലെത്തിയത്.