ന്യൂഡല്‍ഹി:വിദ്യാര്‍ത്ഥികള്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായ ഇന്റേണ്‍ഷിപ്പുകളില്‍ അവധിക്കാലത്ത് പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്റേണ്‍ഷിപ്പുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് പുരസ്കാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രതിമാസ പരിപാടിയായ മന് കി ബാത്തില്‍ ആയിരുന്നു മോദിയുടെ പ്രഖ്യാപനം.
കോളജ് വിദ്യാര്‍ത്ഥികളും എന്‍സിസി, എന്‍എസ്എസ് അംഗങ്ങളും നെഹ്റു യുവകേന്ദ്ര വിദ്യാര്‍ത്ഥികളും ഈ ഉദ്യമത്തില്‍ പങ്കാളികളായി സാമൂഹ്യക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയാണ്. പ്രധാനമന്ത്രി വ്യക്തമാക്കി.
What do you plan to do this summer? Have you thought about an interesting Swachh Bharat internship? #MannKiBaat pic.twitter.com/qCjQOm74cz
— PMO India (@PMOIndia) April 29, 2018
ഇന്റേണ്‍ഷിപ്പ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില് അദ്ദേഹത്തിന് നല്കുന്ന ആദരമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്വച്ഛ്ഭാരത് വേനല്‍ക്കാല ഇന്റേണ്‍ഷിപ്പിനായി വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. ഇന്റേണ്‍ഷിപ്പില്‍ പങ്കെടുത്ത ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദേശിയ തലത്തില്‍ പുരസ്കാരങ്ങളും നല്‍കും. ഇന്റേണ്‍ഷിപ്പിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഗ്രാമത്തെ ദത്തെടുക്കാം. മെയ് ഒന്നിനും ജൂലൈ 31നുമിടയിലുള്ള ദിവസങ്ങളില്‍ 100 മണിക്കൂറാണ് ഇന്റേണ്‍ഷിപ്പ് സമയം. കോളജോ സര്‍വകലാശാലയോ ആയിരിക്കും പരിപാടി നടത്തുക. ഇന്റേണ്‍ഷിപ്പിന്റെ അവസാനം മികച്ച സേവനം ചെയ്ത വിദ്യാര്‍ത്ഥിയെ കോളജ് തലത്തിലും സംസ്ഥാനതലത്തിലും ദേശീയ തലത്തിലും തെരഞ്ഞെടുത്ത് പുരസ്കാരങ്ങള്‍ നല്‍കും.