പി.എം ഹനീഫ് അനുസ്മരണം ഇന്ന് പെരിന്തല്‍മണ്ണയില്‍

മലപ്പുറം : പൊതുപ്രവര്‍ത്തന രംഗത്ത് നിറ സാന്നിധ്യമായിരുന്ന മുസ്‌ലിം യൂത്ത്‌ലീഗ് മുന്‍ സംസ്ഥാന ട്രഷറര്‍ പി.എം. ഹനീഫിന്റെ നാലാം അനുസ്മരണ സമ്മേളനം ഇന്ന് പെരിന്തല്‍മണ്ണയില്‍ നടക്കുമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉച്ച തിരിഞ്ഞ് 3മണിക്ക് മുസ്‌ലിംലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.
മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, അഖിലേന്ത്യാ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ആര്യാടന്‍ ഷൗക്കത്ത്, വി. ശശികുമാര്‍, സി. ഹംസ, പി.എം സാദിഖലി, സി.കെ സുബൈര്‍ പങ്കെടുക്കും.
പി.എം ഹനീഫിന്റെ ജ•-നാടായ കിഴക്കുംപാടം വാര്‍ഡ് മുസ്‌ലിംലീഗ്, മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റികള്‍ സംയുക്തമായി തുടങ്ങുന്ന പി.എം ഹനീഫ് സ്മാരക ആംബുലന്‍സ് സര്‍വീസിന്റെ ലോഗോ പ്രകാശനം ചടങ്ങില്‍ നിര്‍വഹിക്കും.

SHARE