ഭൂട്ടാന്‍ രാജകുമാരന് മോദിയുടെ വക ഫിഫ ഫുട്‌ബോളും ചെസ്‌ബോര്‍ഡും സമ്മാനം

ന്യൂഡല്‍ഹി: ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നമേഷ്യല്‍ വാങ്ചകിനും രാജ്ഞി ജെറ്റ്‌സന്‍ പേമ വാങ്ചകിനുമൊപ്പം നാലു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ രാജകുമാരന്‍ ജിഗ്മേ നമ്യേല്‍ വാങ്ചകിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മാനം. ഫിഫ അണ്ടര്‍17 ലോകകപ്പിലെ ഔദ്യോഗിക ഫുട്‌ബോളും ചെസ് ബോര്‍ഡുമാണ് രാജകുമാരന് പ്രധാനമന്ത്രി സമ്മാനമായി നല്‍കിയത്. നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. മൂവരുമൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.

image
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു എന്നിവരുമായും ഭൂട്ടാന്‍ രാജാവ് ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള നയതന്ത്രപരമായ സൗഹൃദത്തിന്റെ സുവര്‍ണ ജൂബിലി 2018ല്‍ ആഘോഷിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്.

SHARE