പൗരത്വബില്‍:ആശങ്ക വേണ്ട; അവകാശങ്ങള്‍ സംരക്ഷിക്കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പൗരത്വഭേദതി ബില്‍ രാജ്യസഭയും പാസാക്കിയതോടെ പ്രതിഷേധം കനത്ത അസമിലെ ജനങ്ങളെ തണുപ്പിക്കാന്‍ ട്വിറ്റര്‍ സന്ദേശവുമായി പ്രധാനമന്ത്രി. ഒരു തരത്തിലുമുള്ള അവകാശങ്ങളും നഷ്ടപ്പെടില്ലെന്നും ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘അസമിലെ സഹോദരി- സഹോദരൻമാർ ആശങ്കപ്പെടേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ നിങ്ങൾക്ക്​ ഉറപ്പ്​ നൽകുകയാണ്​. നിങ്ങളുടെ അവകാശങ്ങളോ, വിശിഷ്​ടമായ വ്യക്തിത്വമോ, സംസ്​കാരമോ നിങ്ങളിൽ നിന്ന്​ എടുത്ത്​ മാറ്റപ്പെടുകയില്ലെന്ന്​ ഉറപ്പ്​ നൽകുന്നു. അവയെല്ലാം കൂടുതൽ സമൃദ്ധിയോടെ തഴക്കുകയും വളരുകയും ചെയ്യ​ും’’- മോദി ട്വിറ്ററിൽ കുറിച്ചു. 

ഭരണഘടനാപരമായി അസം ജനതയുടെ രാഷ്​ട്രീയവും ഭാഷാവൈവിധ്യവും ഭൂമി അവകാശങ്ങളും ഉൾപ്പെടെയുള്ള അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിബദ്ധമാണ്​ കേന്ദ്രസർക്കാറും പ്രധാനമന്ത്രിയായ താനുമെന്നും മോദി കൂട്ടിച്ചേർത്തു. 

SHARE