പ്ലസ് ടു ഫലം ബുധനാഴ്ച്ച; ഫലമറിയാം ഈ വെബ്‌സെറ്റുകളിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു ഫലം ബുധനാഴ്ച്ച പ്രഖായാപിക്കും. ജൂലൈ 10ന് ഫലം പ്രസിദ്ധീകരിക്കുമെന്നു അറിയിച്ചിരുന്നെങ്കിലും തലസ്ഥാനത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ മൂലം നീട്ടുകയായിരുന്നു. പരീക്ഷാഫലം ഡിഎച്ച്എസ്ഇ(ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍) ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov എന്നിവയില്‍ പ്രസിദ്ധീകരിക്കും

രണ്ടുഘട്ടമായിട്ടായിരുന്നു ഇത്തവണ പ്ലസ്ടു പരീക്ഷകള്‍ നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏതാനും ചില വിഷയങ്ങളിലെ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. പിന്നീട് മേയ് 26 29 ദിവസങ്ങള്‍ക്കിടയിലാണ് ഈ പരീക്ഷകള്‍ നടത്തിയത്. പരീക്ഷകള്‍ക്ക് ഹാജരാവാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ‘സേ’ പരീക്ഷ വഴി നഷ്ടപ്പെട്ട അവസരം വീണ്ടെടുക്കാന്‍ സാധിക്കും. പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപത്തിന് ശേഷം പ്ലസ് വണ്‍ ക്ലാസ് ഫലങ്ങളും പ്രഖ്യാപിക്കും.

SHARE